ഹോക്കി ടീമിനെ മന്‍പ്രീത് നയിക്കുംന്യൂഡല്‍ഹി: അടുത്ത മാസം മുതല്‍ ജര്‍മനിയില്‍ നടക്കുന്ന ത്രീ നാഷന്‍സ് ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റിലും ഇംഗ്ലണ്ടില്‍ നടക്കുന്ന വേല്‍ഡ് ലീഗ് സെമി ഫൈനലിലും ഇന്ത്യന്‍ ഹോക്കി ടീമിനെ മന്‍പ്രീത് സിങ് നയിക്കും. ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമം അനുവദിച്ചതിനാലാണ് മന്‍പ്രീതിനെ തിരഞ്ഞെടുത്തത്. 18 അംഗ ടീമില്‍ ശ്രീജേഷിന് പകരം വികാസ് ദാഹിയ ഗോള്‍വല കാക്കും. സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് മല്‍സരത്തില്‍ ആസ്‌ട്രേലിയക്കെതിരേ കളിക്കുമ്പോഴായിരുന്നു ശ്രീജേഷിന്റെ മുട്ടിനു പരിക്കേറ്റത്.

RELATED STORIES

Share it
Top