ഹോംനഴ്‌സിനെ വെട്ടിക്കൊലപ്പെടുത്തി; കാമുകന്‍ അറസ്റ്റില്‍

കണ്ണനല്ലൂര്‍ (കൊല്ലം): ഹോം നഴ്‌സായ കാമുകിയെ ഒപ്പം താമസിച്ചിരുന്നയാള്‍ വീട്ടില്‍ കയറുന്നത് വിലക്കിയതിനെ തുടര്‍ന്ന്  വെട്ടിയും കുത്തിയും കൊലപ്പെടുത്തി. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു. കിളികൊല്ലൂര്‍ കുറ്റിച്ചിറ പേരൂര്‍ തെറ്റിച്ചിറ വയലില്‍ തുളസീധരന്‍ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ സിനിത(34) യാണ് മരിച്ചത്. ഇവരുടെ കാമുകന്‍ കുറ്റിച്ചിറ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപം പണയില്‍ വീട്ടില്‍ സതീഷ് കുമാറിനെ(43) യാണ് സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം പോലിസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ കണ്ണനല്ലൂരിനടുത്ത് കുന്നുംപുറത്ത് സിനിത വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. എറണാകുളം കലൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപനത്തില്‍ ഹോം നഴ്‌സായി ജോലി നോക്കിവരുകയായിരുന്ന സിനിത മൂന്നു മാസത്തെ ജോലിക്കുശേഷം നാലു ദിവസം മുമ്പാണ് കുന്നുംപുറത്തുള്ള വീട്ടിലെത്തിയത്. പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതാണ്. മൂന്നു മക്കളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷമായി പ്രതിയായ സതീഷ്‌കുമാറാണ് സിനിതയോടൊപ്പം കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാവിലെ സതീഷ്‌കുമാറും സിനിതയുമായി വഴക്കുണ്ടാവുകയും സിനിതയെ കറിക്കത്തി ഉപയോഗിച്ച് വീട്ടിനുള്ളിലും സിറ്റൗട്ടിലും വച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. സിനിതയുടെ മൂത്ത മകന്‍ വിഷ്ണു തിങ്കളാഴ്ച രാവിലെ ഇയാള്‍ വരുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. സിനിതയുടെ സഹോദരിയുടെ മുഖത്തലയിലുള്ള വീട്ടില്‍ നിന്നിരുന്ന സഹോദരിമാരായ ശ്രീദേവിയെയും ശ്രീലക്ഷമിയെയും വിളിച്ചുകൊണ്ടുവരുന്നതിനായി വിഷ്ണു പുറത്തുപോയ സമയത്താണ് സംഭവം.
സഹോദരിയെയും കൂട്ടി തിരിച്ചുവരുമ്പോള്‍ സതീഷ്‌കുമാര്‍ വീടിനു പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വിഷ്ണു വീടിനകത്തേക്ക് കയറിയപ്പോഴാണ് സിനിത രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ബഹളം കേട്ട് ഓടിക്കൂടിയവര്‍ വെട്ടേറ്റുകിടന്ന സിനിതയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല. ചവറയില്‍ ടൂവീലര്‍ മെക്കാനിക്കാണ് പിടിയിലായ സതീഷ്‌കുമാര്‍.

RELATED STORIES

Share it
Top