ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ജയം

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷനിലേക്ക് ആദ്യമായി നടന്ന മല്‍സരത്തില്‍ കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടന ഐഎന്‍സിക്ക് വിജയം.
ഐഎന്‍സിയിലെ അഡ്വ. കെ സി ശശീന്ദ്രന്‍ 76 വോട്ടുകള്‍ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം മുന്നണിയുടെ ബാനറില്‍ മല്‍സരിച്ച അഡ്വ. എന്‍ രാജ്‌മോഹന്‍ 56 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സിപിഎം അഭിഭാഷക സംഘടന ഐഎന്‍യു സ്ഥാനാര്‍ഥി അഡ്വ. കെ ദിനേശ്കുമാര്‍ 50 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 94 വോട്ടുകള്‍ നേടി ടി കെ അശോകന്‍ വിജയിച്ചു. അഡ്വ. എം പുരുഷോത്തമന്‍ 79 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സെക്രട്ടറി സ്ഥാനത്തേക്ക് ഐഎന്‍എസ് സ്ഥ ാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച ഐഎന്‍സിയിലെ അഡ്വ. ശ്രീജ അത്തായിലും മൂന്നാംമുന്നണിയിലെ അഡ്വ. കെ ടി ജോസും 66 വോട്ടുകള്‍ നേടി തുല്യനില പങ്കിട്ടുവെങ്കിലും നറുക്കെടുപ്പില്‍ വിജയം ഐഎന്‍സിയിലെ അഡ്വ. ശ്രീജ കരസ്ഥമാക്കി.
ഐഎന്‍യു സ്ഥാനാര്‍ഥി അഡ്വ. പി വേണുഗോപാലന്‍ നായര്‍ 52 വോട്ടുകള്‍ നേടി.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഐഎന്‍സിയിലെ അഡ്വ. കെ സി ബിജുകൃഷ്ണന്‍ 81 വോട്ടുകള്‍ നേടി വിജയിച്ചു. അഡ്വ. കെ പി അജയകുമാറിന് 65ഉം മൂന്നാംമുന്നണിയിലെ അഡ്വ. സോജന്‍ കുന്നേലിന് 33 വോട്ടുകളും ലഭിച്ചു.
ഖജാഞ്ചി സ്ഥാനത്തേക്ക് 88 വോട്ടുകള്‍ നേടി ഐഎന്‍സിയിലെ കെ എല്‍ മാത്യു വിജയിച്ചു. അഡ്വ. പി സതീശന് 59 വോട്ടുകളും അഡ്വ. കെ ഉണ്ണികൃഷ്ണന് 33 വോട്ടുകളും നേടി.

RELATED STORIES

Share it
Top