ഹൈലെവല്‍ വാട്ടര്‍ സ്‌കീമിന്റെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നുചാലക്കുടി: നഗരസഭ ഒന്നാം വാര്‍ഡ് താമിപ്പാറയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. വാഴക്കുന്ന്-താണിപ്പാറ റോഡാണ് തകര്‍ന്നത്. ഈ റോഡിനടിയിലൂടെ പോയിരുന്ന 450 എം.എം.ഹാസ്ബറ്റോസ് പൈപ്പാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ന്നത്. പൈപ്പ് തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് മൂന്നടിയോളം ഉയരത്തില്‍ വെള്ളം ഉയര്‍ന്നു. കാലപഴക്കത്തെ തുടര്‍ന്ന് ജീര്‍ണ്ണാവസ്ഥയിലായിരുന്നു പൈപ്പാണ് തകര്‍ന്നിരിക്കുന്നത്. പ്രദേശത്ത് പല ഭാഗത്തായി ഇത്തരത്തില്‍ പൈപ്പ് പൊട്ടുന്ന പതിവുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഭരണാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികളൊന്നും ആരംഭിച്ചിട്ടില്ല. ഉയര്‍ന്ന പ്രദേശങ്ങളായ വി ആര്‍ പുരം, ഉറുമ്പന്‍കുന്ന് തുടങ്ങിയ മേഖലകളിലേക്ക് വെള്ളമെട്ടിക്കുന്ന പൈപ്പാണിത്. അനിയന്ത്രിതമായി വെള്ളം ഉയര്‍ന്നതോടെ റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി മാറി. ഇരുപത് മീറ്ററോളം റോഡാണ് തകര്‍ന്നത്. റോഡിന്റെ ടാര്‍ ഇളകി വന്‍ ഗര്‍ത്തമാണ് രൂപ്പപെട്ടിട്ടുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ സ്‌കൂളുകളിലെ പതിനഞ്ചോളം സ്‌കൂള്‍ വാഹനമടക്കം നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണിത്.

RELATED STORIES

Share it
Top