ഹൈറേഞ്ചില്‍ ബിഎസ്എന്‍എല്‍ എന്നും റേഞ്ചിനു വെളിയില്‍നെടുങ്കണ്ടം: ബിഎസ്എന്‍എല്ലിന് ഹൈറേഞ്ചിലെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താ ന്‍ സാധിക്കുന്നില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയില്‍ പ്രിത്യേകിച്ച് ഹൈറേഞ്ചിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യ സമയത്ത് ഉപയോഗപ്പെടാത്ത നെറ്റുവര്‍ക്ക് ആയി മാറുകയാണിത്. മറ്റ് നെറ്റുവര്‍ക്കുകള്‍ ഹൈസ്പീഡിലും കൃത്യതയോടെയും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും സേവനം നല്‍കുമ്പോള്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ കസ്റ്റമര്‍കെയറില്‍ വിളിച്ച് പരാതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ലാഭകരമായ ഓഫറുകളാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നതെങ്കിലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ബി.എസ്.എന്‍.എല്‍ മൊബൈലിലേക്കോ മൊബൈലില്‍ നിന്നോ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിളിച്ചാല്‍ കിട്ടാറില്ല. ഔട്ട് ഓഫ് കവറേജ് ഏരിയാ എന്നോ, ബിസിയാണെന്നോ, നമ്പര്‍ നിലവിലില്ല എന്നോ ആണ് മറുപടി ലഭിക്കുക. ഇപ്പോള്‍ ബി.എസ്.എന്‍. എല്‍ ഉപഭോക്താക്കള്‍ പോര്‍ട്ട് ചെയ്ത് മറ്റു കമ്പനികളുടെ നെറ്റുവര്‍ക്കുകള്‍ തിരഞ്ഞെടുക്കുകയോ കണക്ഷന്‍ റദ്ദാക്കുകയോ ചെയ്യുകയാണ്. ഹൈറേഞ്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മനസ്സിലാക്കി ടവറുകള്‍ വയ്ക്കുന്നതില്‍ ബി.എസ്.എന്‍.എല്‍ പരാജയപ്പെട്ടിരിക്കുന്നു. ഇത് മറ്റ് പ്രൈവറ്റ് കമ്പനികള്‍ പ്രയോജനപ്പെടുത്തി അവരുടെ ഉപഭോക്താക്കളുടെ എണ്ണം കൂട്ടുകയാണ്. ഹൈറേഞ്ചില്‍ പലസ്ഥലത്തും ബി.എസ്.എന്‍.എലിന് ടവറുകള്‍ ഉണ്ടെങ്കിലും ഒരു സ്ഥലത്തും ആവശ്യമായ കവറേജ് ലഭിക്കുന്നില്ല. പരാതിയുമായി ചെല്ലുന്ന ഉപഭോക്താക്കളോട് ചില ജീവനക്കാരുടെ നിഷേധ മനോഭാവം കൂടെ ആകുമ്പോള്‍ ബി.എസ്.എന്‍. എല്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് മറ്റൊന്നു കൂടി ചിന്തിക്കേണ്ടി വരാറില്ല. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് കവറേജ് ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ത്രീ ജി, ഫോര്‍ ജി എന്നിവ എല്ലാ സ്ഥലങ്ങളിലും ലഭ്യമാക്കുകയും ചെയ്തില്ലെങ്കി ല്‍ ബി.എസ്. എന്‍.എലിനെ പൂര്‍ണമായും ഉപഭോക്താക്ക ള്‍ കൈവിടും.  പട്ടംകോളനിയിലെ പുഷ്പക്കണ്ടം അടക്കമുള്ള ഗ്രാമങ്ങളില്‍ വൈദ്യുതി പോയാലുടന്‍ റേഞ്ചും പോവും. ഈ മേഖലകളില്‍ പലപ്പോഴും വൈദ്യുതി ഇല്ലെന്നതാണ് ഏറെ പ്രതിസന്ധിയും.

RELATED STORIES

Share it
Top