ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതം; എസ്ഡിപിഐ പ്രതിഷേധിച്ചു

മാട്ടൂല്‍: മാട്ടൂല്‍-മടക്കര റോഡില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനരഹിതമായി. ഇതിനെതിരേ എസ്ഡിപിഐ മാട്ടൂല്‍ സൗത്ത് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനവും റീത്ത് സമര്‍പണവും നടത്തി. എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഉനൈസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സലാം, സെക്രട്ടറി ഹാഷിം നേതൃത്വം നല്‍കി.

RELATED STORIES

Share it
Top