ഹൈമാസ്റ്റ്് ലൈറ്റ് മിഴിയടച്ചു; മാസങ്ങളായി ബൈപാസ് ഇരുട്ടില്‍

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ ബൈപാസ് കവലയില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഇവ പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഗോതമ്പ് ലോറി ഇടിച്ചാണ് ഹൈമാസ്് ലൈറ്റ് തകര്‍ന്നത്. തകര്‍ന്ന ലൈറ്റ് അരൂര്‍ കുമ്പളം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സമീപത്തുള്ള സര്‍വീസ് റോഡിനോട് ചേര്‍ത്ത് ഇട്ടിരിക്കുകയാണ്. ഇത് കാല്‍നടയാത്രികര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കൂടാതെ പ്രദേശം ഇരുട്ടിലായതോടെ സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണ്. അരൂര്‍ എംഎല്‍എ എ എം ആരിഫിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും. ലക്ഷങ്ങള്‍ മുടക്കിയാണ് ഇവിടെ ലൈറ്റ് സ്ഥാപിച്ചത്. ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്് ലൈറ്റുകളില്‍ അധികവും വാഹനാപകടങ്ങളില്‍പ്പെട്ട് തകര്‍ന്ന അവസ്ഥയായതിനാല്‍ ഇനി ദേശീയപാതയില്‍ ഹൈമാസ്് ലൈറ്റ് അനുവദിക്കണ്ടെന്നാണ് എംഎല്‍എയുടെ തീരുമാനം. എന്നാല്‍ ഏറെ തിരക്കുള്ള ബൈപ്പാസ് കവല ഇരുട്ടിലായതോടെ നാട്ടുകാര്‍ക്കുണ്ടാവുന്ന ബുധിമുട്ട് കണക്കിലെടുത്ത് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

RELATED STORIES

Share it
Top