ഹൈദരാബാദ് സ്‌ഫോടനം: ഇന്ന് വിധി പറയും

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ കോടതി ഇന്നു വിധി പറയും. നേരെത്ത ആഗസ്ത് 27ലേക്ക് കേസ് വിധിപറയാന്‍ മാറ്റിയിരുന്നു. എന്നാല്‍, കേസ് പരിഗണിച്ച ഹൈദരാബാദ് അഡീഷനല്‍ മെട്രോ പൊളിറ്റിന്‍ സെഷന്‍സ് ജഡ്ജി ടി ശ്രീനിവാസ് കേസ് ഇന്നലത്തേക്ക് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. 2007ല്‍ ഹൈദരാബാദിലെ ഗോകുല്‍ ചാട്, ലുംബിനി പാര്‍ക്ക് എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 44 പേര്‍ മരിക്കുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെലങ്കാനാ പോലിസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗമാണ് കേസന്വേഷിച്ചത്.

RELATED STORIES

Share it
Top