ഹൈദരാബാദിന് ആവേശ ജയം; ബംഗളൂരുവിനെ അഞ്ച് റണ്‍സിന് തകര്‍ത്തുഹൈദരാബാദ്: ബംഗളൂരുവിന്് ജയിക്കാന്‍ ഇനിയും കാത്തിരിക്കണം. ആവേശ മല്‍സരത്തില്‍ അഞ്ച് റണ്‍സിനാണ് ബംഗളൂരുവിനെ ഹൈദരാബാദ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 146 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗളൂരുവിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കോളിന്‍ഡി ഗ്രാന്റ്‌ഹോമും (33) മന്ദീപ് സിങും (21*) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. വിരാട് കോഹ്‌ലിയും (39) ബംഗളൂരു നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എ ബി ഡിവില്ലിയേഴ്‌സ് (5) വീണ്ടും നിരാശപ്പെടുത്തി.
ഹൈദരാബാദിന് വേണ്ടി ഷക്കീബ് അല്‍ ഹസന്‍ രണ്ടും സന്ദീപ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് കരുത്തായത് കെയ്ന്‍ വില്യംസണിന്റെ ബാറ്റിങാണ്.
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം അര്‍ധ സെഞ്ച്വറിയോടെ പട നയിച്ച കെയ്ന്‍ വില്യംസണിന്റെ ( 39 പന്തില്‍ 56) ബാറ്റിങാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടും. ഷക്കീബ് അല്‍ ഹസനും ( 32 പന്തില്‍ 35) ഹൈദരാബാദിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗളൂരു നിരയില്‍ മോയിന്‍ അലി ഐപിഎല്‍ അരങ്ങേറ്റം നടത്തി.

RELATED STORIES

Share it
Top