ഹൈദരബാദ് സ്‌ഫോടനം : പ്രതിയെ ഗുജറാത്ത് പോലീസിന് കൈമാറികരിപ്പൂര്‍: പൈപ്പ് ബോംബ് കേസില്‍ കരിപ്പൂരില്‍ പിടിയിലായ പ്രതിയുടെ ഹൈദരബാദ് സ്‌ഫോടനത്തിലെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യാന്‍ ഗുജറാത്ത് പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ശുഹൈബ്(45)നെ പൈപ്പ് ബോംബ് കേസില്‍ എന്‍ഐഎ പിടികൂടിയിരുന്നു. പിടിയിലായ ശുഹൈബ് 2008 മുതല്‍ ദുബൈയില്‍ ഒളിവിലായിരുന്നു. വേങ്ങരക്കടുത്ത് കടലുണ്ടി പുഴയിലെ കൂമന്‍ കല്ല് പാലത്തിനടിയില്‍ നിന്നും പൈപ്പ്‌ബോംബുകള്‍ കണ്ടെടുത്ത കേസിലെ എട്ടാം പ്രതിയാണ് ശുഹൈബ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഗള്‍ഫിലേക്ക് കടന്ന ഇയാള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

RELATED STORIES

Share it
Top