ഹൈദരാബാദ് വാര്‍ണറെ പുറത്താക്കിയാല്‍ പകരം ആര്? സാധ്യത ഇവരില്‍ നിന്ന്


മുംബൈ: പന്തില്‍ കൃത്രിമം നടത്തിയതിനെത്തുടര്‍ന്ന് ഓസീസ് ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട് ഡേവിഡ് വാര്‍ണര്‍ക്ക് ഐപിഎല്ലില്‍ സണ്‍ ഹൈദരാബാദ് നായകസ്ഥാനും നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ പുതിയ സീസണില്‍ ഹൈദരാബാദിനെ നയിക്കാന്‍ മൂന്ന് താരങ്ങളാണ് പ്രധാനമായും രംഗത്തുള്ളത്.

1, ശിഖര്‍ ധവാന്‍
ഇന്ത്യയുടെ വെടിക്കെട്ട് ഓപണറായ ശിഖര്‍ ധവാനാണ് ഹൈദരാബാദിന്റെ പരിഗണനയിലുള്ള പ്രധാന താരം. ഇന്ത്യക്കുവേണ്ടി മികച്ച ഫോമില്‍ ബാറ്റുവീശുന്ന ധവാന്‍ ഹൈദരാബാദിന്റെയും ഇഷ്ടതാരമാണ്.127  ഐപിഎല്‍ മല്‍സര പരിചയമുള്ള ധവാന്റ സമ്പാദ്യം 3561 റണ്‍സാണ്. എന്നാല്‍ നായകനെന്ന നിലയില്‍ ധവാന്റെ കണക്കുകള്‍ അത്ര മികച്ചതല്ല

2, ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും ഹൈദരാബാദിന്റെ സജീവ പരിഗണനയിലുള്ള താരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു ഷക്കീബിനെ ഈ സീസണില്‍ ടീം കൈവിടുകയായിരുന്നു. ഐപിഎല്ലില്‍ 43 വിക്കറ്റും 498 റണ്‍സും അക്കൗണ്ടിലുള്ള ഷക്കീബിന് ദേശീയ ടീമിനെ നയിച്ചുള്ള പരിചയസമ്പത്തുമുണ്ട്.

3, കെയ്ന്‍ വില്യംസണ്‍
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ കെയ്ന്‍ വില്യംസനാണ് നായകനെന്ന നിലയില്‍ കൂടുതല്‍ മികച്ചത്. ഐപിഎല്ലില്‍ മൂന്ന് വര്‍ഷം മാത്രം അനുഭസമ്പത്തുള്ള വില്യംസണിന്റെ അക്കൗണ്ടില്‍ 411 റണ്‍സാണുള്ളത്. അവസാന സീസണില്‍ ഹൈദരാബാദിനൊപ്പം ഏഴ് മല്‍സരങ്ങളില്‍ നിന്ന് 256 റണ്‍സാണ് വില്യംസണിന്റെ സമ്പാദ്യം.

RELATED STORIES

Share it
Top