ഹൈടെക് സ്‌കൂള്‍: ഇന്‍സ്റ്റലേഷന് ആദ്യഗഡു അനുവദിച്ചു

തിരുവനന്തപുരം:  45,000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ  ഭാഗമായി സ്‌കൂളുകള്‍ക്ക് 20,728 ക്ലാസ്മുറികളില്‍ പ്രൊജക്ടര്‍ മൗണ്ട് ചെയ്യുന്നതിനും 11,115 ക്ലാസ്മുറികളില്‍ സ്‌ക്രീനിനു പകരം ഭിത്തി പെയി ന്റ് ചെയ്യുന്നതിനുമായി 3.74 കോടി രൂപ സ്‌കൂളുകള്‍ക്ക് അനുവദിച്ചു. 34,500 ക്ലാസ്മുറിക ള്‍ക്കുള്ള ലാപ്‌ടോപ്പുകളും, മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും, മൗണ്ടിങ് കിറ്റുകളും, യുഎസ്ബി സ്പീക്കറുകളും  ലഭ്യമാക്കിയിട്ടുണ്ട്.
കൈറ്റും സ്‌കൂളുകളും തമ്മില്‍ ഒപ്പിട്ടിട്ടുള്ള ധാരണാപത്രപ്രകാരം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് സ്‌കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ക്ലാസ്മുറി ഒന്നിന് ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 1000/ രൂപ വീതവും ഭിത്തി പെയിന്റിങിന് 1500/ രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്.  ഈ തുക കൈറ്റിന്റെ ജില്ലാ ഓഫിസുകള്‍വഴി സ്‌കൂളുകളുടെ ഐടി അഡ്വൈസറി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
അടുത്ത അധ്യനവര്‍ഷാരംഭം മുതല്‍തന്നെ ക്ലാസ്മുറികളില്‍ ഐസിടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുള്ളതിനാല്‍ 18നകം സ്‌കൂളുകള്‍ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാ ണെന്ന് കൈറ്റ്  വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  20 മുതല്‍ സ്‌കൂളുകളി ല്‍ പ്രത്യേക ഓഡിറ്റ് നടത്തും.  അവശേഷിക്കുന്ന ക്ലാസ് മുറികള്‍ക്കുള്ള തുക അടുത്തഘട്ടമായി ഉടന്‍ അനുവദിക്കും.

RELATED STORIES

Share it
Top