ഹൈടെക് ജനാധിപത്യം

എന്താണു തിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്? ജനഹിതം വ്യക്തമാക്കുന്നതാണു തിരഞ്ഞെടുപ്പുകള്‍ എന്നത് പഴയകാല സമ്പ്രദായം. ജനങ്ങള്‍ തങ്ങള്‍ക്കു സമ്മതരായ സ്ഥാനാര്‍ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നു എന്നാണു സങ്കല്‍പിക്കപ്പെട്ടിരുന്നത്. അതു തടയാന്‍ പണ്ട് ഉപയോഗിച്ചിരുന്ന വഴികള്‍ ബൂത്ത് പിടിത്തവും കൈക്കൂലിയും ഭീഷണിയും ഒക്കെയായിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് ബൂത്തുകള്‍ കൈയടക്കി വോട്ടുകള്‍ തോന്നുന്ന മാതിരി ചെയ്യുന്ന രീതി.
അതൊക്കെ പഴഞ്ചനായി. ഇപ്പോള്‍ ഹൈടെക് ബൂത്ത് പിടിത്തത്തിന്റെ കാലമാണ്. വോട്ടര്‍മാരെ വരച്ചവരയില്‍ നിര്‍ത്തി ആര്‍ക്ക് വോട്ട് ചെയ്യണമെന്നു തീരുമാനിക്കുന്ന പുതിയ സമ്പ്രദായങ്ങള്‍. അതിന് ഉപയോഗിക്കുന്നത് വ്യാജ വാര്‍ത്തകളും അത്യാധുനിക വിവരവിനിമയ സങ്കേതങ്ങളുമാണ്. വോട്ടര്‍മാരുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയാണ് അതിനു വേണ്ടത്. അതു കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാല്‍ മതി.
അതാണ് കാംബ്രിജ് അനലിറ്റിക്കയുടെ വിജയം. ഫേസ്ബുക്കിലെ 50 കോടിയാളുകളുടെ ചിന്തകളെയാണ് അവര്‍ കൃത്യമായി വിശകലനം ചെയ്ത് വോട്ടെടുപ്പില്‍ ഉപയോഗിച്ചത് എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ കണ്ടെത്തുന്നത്.

RELATED STORIES

Share it
Top