ഹൈക്കോടതി വിധി സ്വാഗതാര്‍ഹം

കൊച്ചി: ഭൂമി കേസില്‍ ഹൈക്കോടതിയുടെ അനുകൂലമായ വിധിയെ ഹാരിസണ്‍സ് മലയാളം സ്വാഗതം ചെയ്യുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഹാരിസണ്‍സ് മലയാളത്തിനും പ്രതിസന്ധി നേരിടുന്ന പ്ലാന്റേഷന്‍ മേഖലയ്ക്കും ഏറെ ആശ്വാസകരമാണ് വിധി. ഹൈക്കോടതിയുടെ ഡിവിഷ ന്‍ ബെഞ്ച് തങ്ങളുടെ വാദം അംഗീകരിക്കുകയും സ്‌പെഷ്യ ല്‍ ഓഫിസറുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. വിധിയോടെ എച്ച്എംഎല്ലിനും കമ്പനി കൈവശംവയ്ക്കുന്ന ഭൂമിക്കും മുകളിലുള്ള എല്ലാ സംശയങ്ങളും തീ ര്‍ന്നതായി പ്രതീക്ഷിക്കുന്നു. യാതൊരു തടസ്സങ്ങളും കൂടാതെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാമെന്നാണു പ്രതീക്ഷയെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top