ഹൈക്കോടതി വിധി ജനവികാരത്തിന്റെ പ്രതിഫലനം: സതീശന്‍ പാച്ചേനി

കണ്ണൂര്‍:ശുഹൈബ് വധക്കേസ് അന്വേഷണം സിബിഐയെ ഏല്‍പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവിച്ചു.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആസൂത്രണത്തില്‍ പ്രഫഷനല്‍ പരിശീലനം ലഭിച്ച കൊലയാളികളാണ് അരുംകൊല നടത്തിയത്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ യുവനേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് കേരളീയ മനസാക്ഷിയെ ഞെട്ടിച്ചു. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വതന്ത്രമായ അന്വേഷണ ഏജന്‍സിയെ കൊണ്ട് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ് നിലപാട് ശരിയാണെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായി. ഹൈക്കോടതിയുടെ ഉത്തരവ് കേരളം ആഗ്രഹിച്ച വിധിയാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

RELATED STORIES

Share it
Top