ഹൈക്കോടതി മാര്‍ച്ച് : ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു



കൊച്ചി: ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷമീര്‍, ലത്തീഫ്, ഹനീഫ ഇസ്മയില്‍, നൗഷാദ് സുലൈമാന്‍, അബ്ദുള്‍ അസീസ്, നൗഫല്‍ യൂസഫ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top