ഹൈക്കോടതി മാര്‍ച്ച്: ആറുപേര്‍ കൂടി അറസ്റ്റില്‍
kasim kzm2018-07-07T09:02:40+05:30
കൊച്ചി: മുസ്ലിം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ രണ്ടുദിവസംകൊണ്ട് അറസ്റ്റിലായവരുടെ എണ്ണം 14 ആയി. മുഹമ്മദ് സലീം, നജീബ്, ലത്തീഫ്, മുസ്തഫ റഷീദ്, സെയ്ത് അലി, ഹബീബ് അബൂബക്കര്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാംമതം സ്വീകരിച്ച് വിവാഹിതയായ ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കണമെന്നും ഹാദിയയുടെ ജീവന് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്ലിം ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ആദ്യ മൂന്നു പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കും.