ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കന്യാസ്ത്രീയുടെ ബന്ധുക്കള്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സൂചന. അന്വേഷണത്തിന് മേല്‍നോട്ടംവഹിക്കുന്ന ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലും ബിഷപ്പിനെ വിളിച്ചുവരുത്താന്‍ തീരുമാനമാവാത്ത സാഹചര്യത്തിലാണ് ബന്ധുക്കള്‍ കോടതിയെ സമീപിക്കാന്‍ നീക്കം നടത്തുന്നത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസ് അട്ടിമറിക്കുകയാണെന്നാണ് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ബിഷപ്പിനെതിരേ ശക്തമായ തെളിവുകളുണ്ടായിട്ടും അറസ്റ്റിന് നടപടിയില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ബന്ധുക്കളുടെ തീരുമാനം. ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായിരുന്നില്ല.

RELATED STORIES

Share it
Top