ഹൈക്കോടതിയില്‍ നിന്ന് കേസ് ഫയലുകള്‍ മുമ്പും കാണാതായി

കൊച്ചി: കേരള ഹൈക്കോടതിയില്‍ നിന്ന് കേസ് ഫയലുകള്‍ കാണാതാവുന്നത് ഇതാദ്യമല്ല. പാലക്കാട്ടെ 70 ഏക്കര്‍ പാടശേഖരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അപ്പീലിന്റെ ഫയല്‍ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിര്‍ദേശിച്ച അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് മലബാര്‍ സിമന്റ്‌സിലെ കേസ് ഫയലും കാണാതായത്.
പാടശേഖരത്തിന്റെ ഉടമസ്ഥാവകാശത്തര്‍ക്കത്തില്‍ പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിനെതിരേ പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി കണ്ടുമുത്തന്‍ നല്‍കിയ അപ്പീലിന്റെ ഫയലുകളാണ് അന്നു കാണാതായത്. 2016 ഫെബ്രുവരിയില്‍ നല്‍കിയ അപ്പീല്‍ വേഗം പരിഗണിക്കാനായി അപേക്ഷ നല്‍കിയിട്ടും ബെഞ്ചില്‍ വരാത്തതിനെ തുടര്‍ന്ന് കണ്ടുമുത്തന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി അധികൃതരാണ് ഫയലുകള്‍ കാണാതായെന്നു കണ്ടെത്തിയത്. തുടര്‍ന്ന് പുതിയ ഫയല്‍ ക്രമീകരിച്ച് ഡിവിഷന്‍ ബെഞ്ചിലെത്തിക്കുകയായയിരുന്നു.

RELATED STORIES

Share it
Top