ഹേമന്ത് കര്‍ക്കരെയെ കൊന്നതാര്?; ഗൂഢാലോചന അന്വേഷിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: മുംബൈ എടിഎസ് തലവനായിരുന്ന ഹേമന്ത് കര്‍ക്കരെയുടെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. 2008ലെ മുംബൈ ആക്രമണസമയത്ത് ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ഐജി എസ് എം മുശ്‌രിഫ് നല്‍കിയ പ്രത്യേക വിടുതല്‍ ഹരജിയാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
ഈ കേസില്‍ അജ്മല്‍ കസബിനെതിരായ വധശിക്ഷ സുപ്രിംകോടതി നടപ്പാക്കിയതാണ്. അതിനാല്‍, ഇനി ഈ കേസ് വീണ്ടും പുനപ്പരിശോധിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഹരജിക്കാരന് പൊതുതാ ല്‍പര്യ ഹരജി നല്‍കാം എന്നാ ല്‍, വിധിയെ ചോദ്യംചെയ്യാനാവില്ല.  മരണത്തെ കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടാവാം. പക്ഷേ, കേസ് വീണ്ടും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

RELATED STORIES

Share it
Top