ഹൊളാന്‍ദിന്റെ വെളിപ്പെടുത്തല്‍ഇന്ത്യാ ബന്ധത്തെ ബാധിക്കുമെന്ന് ഭയപ്പെടുന്നതായി ഫ്രാന്‍സ്

പാരിസ്: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്നു ഭയപ്പെടുന്നതായി ഫ്രാന്‍സ്. റാഫേല്‍ കരാറിന് അംബാനിയുടെ റിലയന്‍സ് കമ്പനിയെ നിര്‍ദേശിച്ചത് ഇന്ത്യയാണെന്നു കഴിഞ്ഞയാഴ്ച ഹൊളാന്‍ദ് വെളിപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയില്‍ ഏറെ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. ഹൊളാന്‍ദിന്റെ പരാമര്‍ശം ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് ആരെയും സഹായിക്കില്ലെന്നും ഫ്രഞ്ച് വിദേശകാര്യ സഹമന്ത്രി ജീന്‍ ബാപ്ടിസ്റ്റേ അഭിപ്രായപ്പെട്ടു. അധികാരത്തിലില്ലാത്ത ഒരാളുടെ പരാമര്‍ശം വിവാദത്തിനിടയാക്കുന്നതും ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപ്രധാന സഹകരണത്തിന് കോട്ടംവരുത്താനിടയാക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top