ഹെല്‍മറ്റ് വേട്ട; പോലിസ് പിന്തുടര്‍ന്ന രണ്ടു വിദ്യാര്‍ഥികള്‍ക്ക് വീണ് പരിക്ക്

പന്തളം: ഹെല്‍മറ്റ് വേട്ടയില്‍, പോലിസ് ഓടിച്ചു പിടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റു. മങ്ങാരം തേവാല തെക്കേതില്‍ ആഷിക്ക് (20) കൊട്ടാരക്കര സ്വദേശി രാകേഷ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇരുവരും എന്‍എസ്എസ് കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്ക് വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലിസ് കോളജ് കവാടത്തിനു മുന്‍വശത്ത് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. പോലിസിനെ ഭയന്ന് ഇടവഴി വഴികളിലൂടെ ഇരുചക്രവാഹനയാത്രക്കാര്‍ പോയിരുന്നത്. ഇതിനാല്‍ പരിശോധന കര്‍ശനമാക്കാന്‍ പോലിസ് തീരുമാനിച്ചു. കോളജ് വിട്ടിറങ്ങി വന്ന വിദ്യാര്‍ഥികളെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്നു പോലിസ് പിന്‍തുടര്‍ന്നു പിടിക്കുകയായിരുന്നു. ഡ്യൂട്ടി പോലിസിനെക്കണ്ട് വളരെ വേഗത്തില്‍ മുന്നോട്ടു കുതിച്ച ഇവര്‍ നിലത്തു വീണു പരിക്കേല്‍ക്കുകയായിരുന്നു. ഇരുവരുടെയും കാലിനും മുട്ടിനും പരിക്കേറ്റു.  ഇവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top