ഹെല്‍പര്‍മാര്‍ക്ക് വേതനം വര്‍ധിപ്പിക്കും ; റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം: ഡയറക്ടര്‍കാസര്‍കോട്്: ജില്ലയില്‍ 10 വില്ലേജുകളില്‍ നടന്നുവരുന്ന റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായ വിധമാണ് പുരോഗമിക്കുന്നതെന്ന് സംസ്ഥാന സര്‍വെ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റീസര്‍വേ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ തടസ്സമൊന്നുമില്ല. ഉദുമ, പള്ളിക്കര, പള്ളിക്കര-2, കീക്കാന്‍, ചിത്താരി, അജാനൂര്‍, ഹൊസ്ദുര്‍ഗ്, പിലിക്കോട്, ചെറുവത്തൂര്‍, മാണിയാട്ട് എന്നീ വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാല് മാസത്തിനകം റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടര്‍ പറഞ്ഞു. തെറ്റുകൂടാതെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. പോരായ്മകളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കും. റീസര്‍വേ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഹെല്‍പ്പര്‍മാര്‍ക്ക് വേതനം വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സര്‍വെ കല്ലുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ റീസര്‍വേ റിപോര്‍ട്ട് തയ്യാറാക്കാനാവണമെന്നും ഡയറക്ടര്‍ പറഞ്ഞു. എഡിഎം കെ അംബുജാക്ഷന്‍, റീസര്‍വേ സ്‌പെഷ്യല്‍ ഓഫിസര്‍ മധുലിമായ, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ എ പ്രദീപ് സംസാരിച്ചു.

RELATED STORIES

Share it
Top