ഹെല്‍ത്ത് ക്യൂബ് പരിശോധനയ്ക്ക് തുടക്കമാവുന്നു

കല്‍പ്പറ്റ: ജില്ലയിലെ ആദിവാസി മേഖലകളില്‍ രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ സഹായകമായ പരിശോധനാ സംവിധാനം ഹെല്‍ത്ത് ക്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ ത്തനം ആരംഭിക്കുന്നു. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐഡിയ സെല്ലുലാര്‍ കമ്പനിയുടെ സഹായത്തോടെയാണ് ഹെല്‍ത്ത് ക്യൂബ് എന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കോര്‍പറേറ്റീവ് സര്‍വീസ് റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി വാങ്ങി നല്‍കിയ ഹെല്‍ത്ത് ക്യൂബ് എന്ന ഉപകരണം ജില്ലാ കലക്ടര്‍ എസ് സുഹാസിന്  ഐഡിയ എച്ച് ആര്‍ വിഭാഗം മേധാവി കൃഷ്ണപ്രസാദ് കൈമാറി. ഏഴ് ഹെല്‍ത്ത് ക്യൂബ് യൂനിറ്റുകളാണ് ജില്ലയ്ക്ക് ലഭിക്കുക. ഈ ഉപകരണം ഉപയോഗിച്ച് പ്രധാനപ്പെട്ട 24 ടെസ്റ്റുകള്‍ നടത്താന്‍ കഴിയും. ഒരു യന്ത്രത്തിന് 65000 രൂപ വിലവരും. ഷുഗര്‍, ബിപി, ടൈഫോയ്ഡ്, ഗര്‍ഭധാരണടെസ്റ്റ്, മൂത്രപരിശോധന, എച്ച്‌ഐവി, മലേറിയ തുടങ്ങിയ  പരിശോധന കുറഞ്ഞ സമയത്തിനുള്ളില്‍ നടത്താം. സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ മൊബൈല്‍ യൂണിറ്റില്‍ ഇതിന്റെ ആദ്യ ഘട്ടം പരിശോധനകള്‍ക്ക് തുടക്കമിടാനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ജില്ലയിലുള്ള ആറ് ട്രൈബല്‍ മൊബൈല്‍ യൂണിറ്റുകളില്‍ക്കൂടി മെഷീന്‍ വഴി പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തും. എഡിഎം കെ എം രാജു, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ സന്തോഷ്, ഐഡിയ എച്ച് ആര്‍ മാനേജര്‍ ജിതിന്‍ ലാല്‍, സോണല്‍ ഹെഡ് ഷൈജന്‍, ഡോ.ദിവ്യ സുരാജ്, ഡോ.സുനീഷ് സംബന്ധിച്ചു.

RELATED STORIES

Share it
Top