ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ വസ്തുവക കണ്ടുകെട്ടാന്‍ നടപടി

പെരിന്തല്‍മണ്ണ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഇടപാടുകാരെ വഞ്ചിച്ച കമ്പനിയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടിയായി. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനനാ വിനല്‍ പ്രൈവറ്റ് ലിമിറ്റഡ് മലയാളി എന്ന കമ്പനിയാണ് പെരിന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേരില്‍ നിന്നു കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച് പെരിന്തല്‍മണ്ണ, മേലാറ്റൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മലപ്പുറം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചുവരുന്നത്. കേസില്‍ നേരത്തെ പിടിയിലായ കമ്പനിയിലെ രണ്ട് ഡയറക്ടര്‍മാര്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ഇവരെ കൂടാതെയുള്ള പ്രതികളെ തേടി കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈംബ്രാഞ്ച് സിഐ ഷാജു കെ എബ്രഹാമിന്റെ നേത്യത്വത്തിലുള്ള അന്വേഷണസംഘം കോടതി ഉത്തരവ് പ്രകാരം പെരിന്തല്‍മണ്ണ റോയല്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഓഫിസിലെത്തി പരിശോധിച്ചു. നിക്ഷേപത്തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടി സ്വീകരിച്ചതായി മലപ്പുറം ൈക്രംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ഷാജു കെ എബ്രഹാം പറഞ്ഞു.

RELATED STORIES

Share it
Top