ഹെറോയിനുമായി മൂന്നു ബാലുശ്ശേരി സ്വദേശികള്‍ പിടിയില്‍

പെരിങ്ങത്തൂര്‍: വില്‍പനയ് ക്കായി കൊണ്ടുവന്ന 12000 രൂപയുടെ ഹെറോയിനുള്‍പ്പെടെ മയക്കുമരുന്നുമായി മൂന്നുപേരെ ചൊക്ലി പോലിസ് പിടൂകൂടി.
ബാലുശ്ശേരി കിനാലൂരില്‍ കാരപ്പറമ്പില്‍ കെ പി ജാസിര്‍ (35), നടുവണ്ണൂര്‍ കോട്ടയുള്ളതില്‍ നഫ്‌ലിക്ക്(33), ബാലുശ്ശേരി നന്മണ്ട എ ആര്‍ അജയ്‌രാജ് (28) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊക്ലി എസ് ഐ ഫായിസ് അലിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പെരിങ്ങത്തൂര്‍പാലം പരിസരത്തിനടുത്തുനിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top