ഹെബ്രോണ്‍ പള്ളിയില്‍ ബാങ്ക് വിളി നിരോധിച്ചു

തെല്‍ അവീവ്: വെസ്റ്റ്ബാങ്കിനടുത്ത ഹെബ്രോണിലെ പ്രസിദ്ധമായ ഇബ്രാഹീമി പള്ളിയില്‍ വെള്ളിയാഴ്ച ബാങ്ക് വിളിക്കുന്നത് ഇസ്രായേല്‍ നിരോധിച്ചു. ഫലസ്തീന്‍ മതകാര്യ വകുപ്പ് മന്ത്രി യൂസുഫ് അദൈസാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ പള്ളികളില്‍ ബാങ്ക് വിളി നിരോധിക്കുന്നത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. മതസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവൃത്തിയാണിതെന്നും അധിനിവേശ ശക്തികള്‍ പുണ്യ ഗേഹങ്ങളുള്‍പ്പെടുന്ന പ്രദേശത്തിന്റെ  നിയന്ത്രണം കൈയടക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ഫലസ്തിന്‍ പ്രതികരിച്ചു. ഇബ്രാഹീം പ്രവാചകന്റെ ഖബറിടത്തില്‍ ഉയര്‍ത്തപ്പെട്ടതെന്നു കരുതുന്ന ഇബ്രാഹീമി മസ്ജിദ്, 1994 മുതലാണ് 45 ശതമാനം മുസ്‌ലിംകള്‍ക്കും 55 ശതമാനം ജൂതന്‍മാര്‍ക്കുമായി വിഭജിക്കപ്പെട്ടത്. ജൂത കുടിയേറ്റക്കാരന്‍ പള്ളിയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു നടപടി.

RELATED STORIES

Share it
Top