ഹൃദ്രോഗം; സൗജന്യ ചികില്‍സഒരുക്കി ഹൃദ്യം പദ്ധതി

കൊച്ചി: ജനനസമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ചികില്‍സക്ക് സൗകര്യം.
പ്രതിവര്‍ഷം 2000 കുട്ടികളാണ് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. നിലവില്‍ എട്ടു വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്. എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഹൃദ്രോഗംമൂലം മരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം.
കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ ആര്‍ക്കും എവിടെ നിന്നും വൃശറ്യമാ.ശി എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്പര്‍ ലഭിക്കും. ഇതായിരിക്കും കുട്ടിയുടെ കേസ് നമ്പറും. പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍ ഓണ്‍ലൈനില്‍ കേസുകള്‍ പഠിച്ച് രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തിലായി ഉള്‍പ്പെടുത്തും.
അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം ശസ്ത്രക്രിയക്ക് ഒഴിവുള്ള ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാനാവുന്ന വിധത്തിലാണ് ഹൃദ്യം പദ്ധതി നടപ്പാക്കുന്നത്. ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരമുള്ള ചികില്‍സയുള്ളത്. സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് വഹിക്കുന്ന

RELATED STORIES

Share it
Top