ഹൃദയാഘാതം: മലയാളി നേഴ്‌സ് സൗദിയില്‍ നിര്യാതയായി

അബഹ: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ തത്‌ലീത്തില്‍ ജോലി ചെയ്തിരുന്ന  ജാന്‍സി ഡൊമനിക് (49) ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം പുല്ലുകുത്തി മല്ലപ്പള്ളി തരളിക്കല്‍ ഷിബു വര്‍ഗ്ഗീസിന്റെ ഭാര്യയും പരേതനായ കുന്നുംപുറത്ത് ഡൊമനിക്, ബാബറ ഡൊമനിക് ദമ്പതികളുടെ മകളുമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി വെസ്റ്റ്തത്‌ലീത്ത് ഡിസ്പന്‍സറിയില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്ന ജാന്‍സി അടുത്തമാസം ലീവിന് നാട്ടില്‍ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ് ഷിബു വര്‍ഗ്ഗീസും തത്‌ലീത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്.ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ജാന്‍സിയെ ഉടന്‍തന്നെ തത്‌ലീത്ത് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കണ്ണൂര്‍ പേരാവൂര്‍ കുന്നുംപുറത്ത് കുടുംബാംഗമാണ്.മക്കള്‍: ജെഫീന(16), ജെയിന്‍(14). തത്‌ലീത്ത് മലയാളി സമാജം പ്രവര്‍ത്തകന്‍ ഉമ്മര്‍ പാലത്ത് മൃദദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആതുരശുശ്രൂഷയോടൊപ്പം സാമൂഹിക സേവന രംഗത്തും സജീവമായിരുന്ന ജാന്‍സി ഷിബുവിന്റെ വേര്‍പാടില്‍ തത്‌ലീത്ത് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി.

RELATED STORIES

Share it
Top