ഹൃദയാഘാതം: കരുവാരകുണ്ട് സ്വദേശി ജിദ്ദയില്‍ മരിച്ചുജിദ്ദ: മലപ്പുറം കരുവാരക്കുണ്ട് തരിശ് സ്വദേശി അബ്ദുള്‍നാസര്‍ തൂമ്പത്ത് ഹൃദയാഘാതം മൂലം ജിദ്ദയില്‍  മരിച്ചു. 45 വയസായിരുന്നു. 22 വര്‍ഷത്തോളമായി ജിദ്ദ മൊഹമ്മദിയ്യ ഡിസ്ട്രിക്ടില്‍ വീട്ടു ഡ്രൈവറായി സേവനം ചെയ്തുവരികയായിരുന്നു. ഭാര്യ: ഫെമിന. മക്കള്‍: ഷഹനാസ്, ഷഹീബ, ഷബീബ്, ഷാഹിദ്, ഷാഹില്‍. പിതാവ്: പരേതനായ തൂമ്പത്ത് ബീരാന്‍. മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: സുനീര്‍ (ജിദ്ദ), ശിഹാബ്. കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top