'ഹൃദയപൂര്‍വം' ഉച്ചഭക്ഷണ വിതരണം ഒരു ലക്ഷം കഴിഞ്ഞു

പത്തനംതിട്ട: ഡിവൈഎഫ്എ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച “ഹൃദയപൂര്‍വം’ പരിപാടിയുടെ ഭാഗമായി ഇതിനോടകം ഒരു ലക്ഷം ഭക്ഷണപ്പൊതി വിതരണം ചെയ്തു.  വിശപ്പിന് ഭക്ഷണം, ജീവന് രക്തം എന്ന സന്ദേശമുയര്‍ത്തി, ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിയിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുകയും രക്തബാങ്കിലേക്ക് രക്തം നല്‍കുകയും ചെയ്യുന്നതാണ് പരിപാടി.ഡിവൈഎഫ്‌ഐ യൂനിറ്റ് കമ്മിറ്റികള്‍ വീടുകളില്‍നിന്ന് ശേഖരിക്കുന്ന ഭക്ഷണപ്പൊതികള്‍ ഓരോ മേഖല കമ്മിറ്റികളാണ് ആശുപത്രിയില്‍ എത്തിച്ച് വിതരണം ചെയ്യുന്നത്. ദിവസേന 1500 ഓളം ഭക്ഷണപ്പൊതി ആശുപത്രിയില്‍ വിതരണംചെയ്യുന്നുണ്ട്.  സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനന്തഗോപന്‍— ഭക്ഷണപ്പൊതി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ യു ജനീഷ്‌കുമാര്‍ പ്രസിഡന്റ് എം വി സഞ്ജു, സംഗേഷ് ജി നായര്‍, ജോബി ടി ഈശോ, പി ബിജു, ശാരുകുമാര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top