ഹുദൈദയില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നു

സന്‍ആ: യമനില്‍ ഹൂഥികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയില്‍ സൗദി അറേബ്യന്‍ സഖ്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ജനങ്ങളുടെ പലായനം ചെയ്യുന്നതായി റിപോര്‍ട്ട്. പ്രദേശത്ത് ഹൂഥി വിമതര്‍ക്കെതിരായ ആക്രമണം രണ്ടാംദിവസവും ശക്തമായി തുടരുന്നതിനിടെയാണ് സിവിലിയന്‍മാരുടെ പലായനം. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും നിരന്തരം ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ജനങ്ങള്‍ പരിഭ്രാന്തരാണെന്നും  യുദ്ധമേഖലയില്‍ നിന്ന് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുകയാണെന്നും പറയുന്നു. 84 ലക്ഷത്തോളം ആളുകള്‍ ഇവിടെ കൊടിയ ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും പ്രാഥമിക ചികില്‍സയും നല്‍കാന്‍ യുഎന്നിന്ന് വിലക്കുണ്ട്. യമനിലെ സന്‍ആ അടക്കമുള്ള  ജനവാസ കേന്ദ്രങ്ങള്‍ ഇറാന്‍ പിന്തുണയുള്ള ഹൂഥികളുടെ നിയന്ത്രണത്തിലാണ്. ഹൂഥികളെ തുരത്താനായി 2015 മുതല്‍ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്.

RELATED STORIES

Share it
Top