ഹിഷാം ബറാകാത്ത് വധക്കേസ് ; ഈജിപ്തില്‍ 31പേര്‍ക്കു വധശിക്ഷകെയ്‌റോ: അഭിഭാഷകന്‍ ഹിഷാം ബറാകാത്ത് വധക്കേസില്‍ ഈജിപ്തില്‍ 31പേര്‍ക്കു വധശിക്ഷ. കേസ് രാജ്യത്തെ ഉന്നത പണ്ഡിതസഭയുടെ പരിഗണനയ്ക്കു വിടുന്നതായി വിധി പ്രഖ്യാപിച്ച ജഡ്ജി ഹസ്സന്‍ ഫരീദ് അറിയിച്ചു. വധശിക്ഷാ വിധിക്ക് അന്തിമ അംഗീകാരം നല്‍കുന്നത് പണ്ഡിതസഭയുടെ പരിഗണനയ്ക്കു ശേഷമാണ്. രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ ഫറാകാത്ത് 2015 ജൂണ്‍ 29ന് കെയ്‌റോയിലുണ്ടായ കാര്‍ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കേസില്‍ 36 മറ്റു പ്രതികളുടെ ശിക്ഷ അടുത്തമാസം 22ന് വിധിക്കും. ആക്രമണവുമായി മുസ്‌ലിം ബ്രദര്‍ഹുഡിനും ഫലസ്തീന്‍ സംഘടനയായ ഹമാസിനും ബന്ധമുള്ളതായി ഈജിപ്ത് ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിക്കുന്നതായി ഇരുസംഘടനകളും വ്യക്തമാക്കി. 2013ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരമേറ്റ ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് അല്‍സിസി സര്‍ക്കാരിനെതിരേ രാജ്യത്ത് വര്‍ധിച്ചുവരുന്ന കൂട്ട വധശിക്ഷാ വിധികളെത്തുടര്‍ന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

RELATED STORIES

Share it
Top