ഹിമാചല്‍ പ്രളയം: മഞ്ഞില്‍ കുടുങ്ങി 1,500 സഞ്ചാരികള്‍

ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവരില്‍ 1,500 വിനോദസഞ്ചാരികളും. മഞ്ഞുമൂടിയ ലാഹോള്‍ സ്പിതി ജില്ലയിലാണ് വിനോദസഞ്ചാരികള്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായും എന്നാല്‍, ദിവസങ്ങളെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ രക്ഷപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി ജയ് രാം ഠാക്കൂര്‍ നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ 300 വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ സംസ്ഥാനത്തെ സുരക്ഷാ ഉദ്യോഗസ്ഥരും വ്യോമസേനയും കുടുങ്ങിക്കിടക്കുന്നവരെ എയര്‍ലിഫ്റ്റിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. റോതങ് പാസിലെ കനത്ത മഞ്ഞുവീഴ്ച കാരണം ലാഹോള്‍ സ്പിതി താഴ്‌വര ഒറ്റപ്പെട്ടു. ലേയിലേക്കും ലാഹോളിലേക്കും പോയ വിനോദസഞ്ചാരികള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

RELATED STORIES

Share it
Top