ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചുകന്‍ഗ്ര: ഹിമാചല്‍പ്രദേശിലെ കന്‍ഗ്ര ജില്ലയിലെ നൂര്‍പൂറില്‍ സ്‌കൂള്‍ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വസീര്‍ രാം സിങ് പതാനിയ മെമ്മോറിയല്‍ പബ്‌ളിക് സ്‌കൂളിലെ അഞ്ചാംതരത്തിലും അതിന് താഴെയുമുള്ള ക്‌ളാസുകളില്‍ പഠിക്കുന്ന കു്ട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ദശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നൂര്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലും പത്താന്‍കോട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഉത്തരവിട്ടു

RELATED STORIES

Share it
Top