ഹിഫഌല്‍ ഖുര്‍ആന്‍ അക്കാദമി ഉദ്ഘാടനം

പെരിന്തല്‍മണ്ണ: ഹൃദയത്തില്‍ സൂക്ഷിക്കേണ്ട മഹത് വചനങ്ങളില്‍ നിന്ന് സമൂഹം അകലുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും വിശുദ്ധ ഖുര്‍ആനിന്റെ സ്‌നേഹതണല്‍ എല്ലാവരിലുമെത്തിക്കാന്‍ സമൂഹം മുന്നിട്ടറങ്ങണമെന്നും പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. കീഴാറ്റൂര്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്യാലയില്‍ ആരംഭിച്ച തഹ്ഫീളുല്‍ ഖുര്‍ആന്‍ അക്കാദമി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
കണ്യാല മൗല മഖാം സിയാറത്തിന് ഹനീഫ് അശ്‌റഫി നെന്മിനിയും മജ്‌ലിസുന്നൂറിന് സിദ്ദീഖ് ഫൈസി അമ്മിനിക്കാടും നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. നാലകത്ത് റസാഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ഒഎംഎസ് തങ്ങള്‍ മണ്ണാര്‍മല, മുത്തു തങ്ങള്‍ മഖാംപടി, കുഞ്ഞൂട്ടി തങ്ങള്‍ പാറക്കത്തൊടി, ഹംസ ഹൈതമി നെല്ലൂര്‍, സി പി അബ്ദുല്ല, ബശീര്‍ ദാരിമി തൂത, മുഹമ്മദ് ആശിഖ് അമ്മിനിക്കാട്, എന്‍ടി സി മജീദ്, ടി ടി ശറഫുദ്ദീന്‍ മൗലവി, കെ ടി അബ്ദുല്‍ ഖാദിര്‍ ഹാജി, മുഫത്തിശ് ഉസ്മാന്‍ ഫൈസി, ടി ഹംസ മുസ്‌ല്യാര്‍, കെ ഉമര്‍ മുസ്‌ല്യാര്‍, നാണികുട്ടി ഹാജി പങ്കെടുത്തു.

RELATED STORIES

Share it
Top