ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കി ബിജെപി സര്‍ക്കാര്‍ഭോപ്പാല്‍: അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കി ബിജെപി സര്‍ക്കാര്‍. കംപ്യൂട്ടര്‍ ബാബ, ഭയ്യൂജി മഹാരാജ്, നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ സഹമന്ത്രിമാര്‍ക്ക് തുല്യമായ പദവി നല്‍കി ഉത്തരവിറക്കിയത്.ജല സംരക്ഷണം, നര്‍മ്മദ തീരത്തെ വനവല്‍കരണം എന്നീ വിഷയങ്ങളിലെ പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ്  ഇവര്‍ക്ക് നിയമനം നല്‍കിയത്. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇതോടെ  ഇവര്‍ക്ക് ലഭിക്കും.എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി.

RELATED STORIES

Share it
Top