ഹിന്ദു സംഘടനകളുടെ യോഗം: മുഖ്യമന്ത്രിയുടെ നടപടി ചട്ടലംഘനം- പ്രതിപക്ഷ നേതാവ്
kasim kzm2018-05-14T08:55:11+05:30
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദു സംഘടനകളുടെ യോഗം വിളിച്ച മുഖ്യമന്ത്രിയുടെ നടപടി ചട്ടലംഘനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ യോഗം മാറ്റിവയ്ക്കണം. മുഖ്യമന്ത്രി പാര്‍ട്ടിക്കാരുടെ മുഖ്യമന്ത്രിയായി മാറി. അതുകൊണ്ടാണ് രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ട് ഒരിടത്ത് മാത്രം പോവുന്നത്. ചെങ്ങന്നൂരിലെ ജനം ഇതെല്ലാം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. ഫസല്‍ വധക്കേസ് അന്വേഷണത്തെ കുറിച്ചുള്ള മുന്‍ ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. സിബിഐ പുനരന്വേഷണത്തിന് തയ്യാറാവണം. കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് സിബിഐ അന്വേഷിക്കണം. സിബിഐക്ക് കത്തയച്ച സംഭവത്തില്‍ കൊടിയേരി മറുപടി പറയണം. ഡിവൈഎസ്പി സൂചിപ്പിച്ച മറ്റ് രണ്ട് കൊലപാതകങ്ങളിലും അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിയേറ്റര്‍ പീഡന കേസിലെ പ്രതിയെ പിടിക്കുന്ന കാര്യത്തില്‍ പോലിസ് വീഴ്ചവരുത്തി. സസ്പെന്ഷന് കൊണ്ട് കാര്യമില്ല. സര്‍ക്കാര്‍ ഇരകള്‍ക്ക് ഒപ്പമല്ല മറിച്ച് വേട്ടക്കാര്‍ക്ക് ഒപ്പമാണെന്നും ചെന്നിത്തല വ്യക്തമാക്കി.