ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തുന്നു;താനും പീഡിപ്പക്കപ്പെട്ടേക്കാം:കത് വ പെണ്‍കുട്ടിയുടെ അഭിഭാഷകന്യൂഡല്‍ഹി:താനും പീഡിപ്പിക്കപ്പെട്ടേക്കാമെന്ന് കത് വ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്‍റെ ജീവന് ഭീഷണിയുണ്ട്. തന്നെ നിശബ്ദകയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യം സുപ്രിംകോടതിയെ അറിയിക്കും. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍പോലും അവര്‍ അനുവദിക്കില്ലെന്നും ദീപിക പറഞ്ഞു.എട്ടുവയസുകാരക്ക് നീതി ലഭ്യമാക്കാന്‍ പോരാടും. ഹിന്ദു വിരുദ്ധയെന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തുകയാണ്. കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് വേണ്ടി ഹാജരാകരുതെന്ന് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിഎസ് സലാതിയ ആവശ്യപ്പെട്ടിരുന്നു. ഹാജരായാല്‍ അത് എങ്ങനെ തടയണമെന്ന് അറിയാമെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദീപിക പറഞ്ഞു.

RELATED STORIES

Share it
Top