ഹിന്ദു യുവതിയെ വിവാഹം കഴിച്ച യുവാവിന് കോടതി വളപ്പില്‍ മര്‍ദനം

ഗാസിയാബാദ്: ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിനു പിന്നാലെ കോടതിയില്‍ ഹാജരായ 25കാരനായ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. നോയിഡയില്‍ ജോലി ചെയ്യുന്ന ഭോപാല്‍ സ്വദേശിയായ സാഹില്‍ കഴിഞ്ഞദിവസം പ്രീതി സിങ് എന്ന യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത ശേഷം കോടതിയിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പാണ്ഡെ പറഞ്ഞു. പരിക്കേറ്റ സാഹിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top