ഹിന്ദു-മുസ്‌ലിം വാദം കൊണ്ട് രാജ്യത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനാവുമോ: കെജ്‌രിവാള്‍

ലഖ്‌നോ: ഹിന്ദു-മുസ്‌ലിം വാദം കൊണ്ട് രാജ്യത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനാവുമോയെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യുഎസ് പോലുള്ള രാജ്യങ്ങള്‍ നാനോ ടെക്‌നോളജിയെക്കുറിച്ചും മറ്റു വമ്പന്‍ പദ്ധതികളെക്കുറിച്ചും ചര്‍ച്ചചെയ്യുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഹിന്ദു-മുസ്്‌ലിം വിഷയത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
സര്‍ക്കാരിന് ഉയര്‍ത്തിക്കാണിക്കാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദി ഹിന്ദു-മുസ്്‌ലിം വാദങ്ങളുമായെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയായി മാറിയോ എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തോട് കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി റാലിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top