ഹിന്ദു-മുസ്ലിം ആചാര പ്രകാരം യുപിയില്‍ 24കാരന് വിട നല്‍കി

മൊറാദാബാദ്: യുപിയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ച 24കാരനായ മാനസികാസ്വസ്ഥ്യമുള്ള യുവാവിന് ഹിന്ദു-മുസ്ലിം ആചാര പ്രകാരം വിട നല്‍കി. മൊറാദാബാദിലാണ് സംഭവം. ഹിന്ദു ആചാര പ്രകാരം ഹിന്ദുക്കളുടെ ശ്മശാനത്തില്‍ ഇരുവിഭാഗം ആളുകള്‍ ഒരുമിച്ച് കൊണ്ടുവന്ന മൃതദേഹം ഇസ്ലാമിന്റെ ആചാര പ്രകാരമാണ് ഖബറടക്കിയത്. അന്ത്യ കര്‍മങ്ങള്‍ക്ക് ഇരു സമുദായത്തിലേയും പുരോഹിതന്‍മാര്‍ നേതൃത്വം നല്‍കി.ഖുറാനും ഭഗവത് ഗീതയും പാരായണം ചെയ്യുകയും ചെയ്തു. ഒരു ആഗസ്ത് മാസത്തിലെ മഴയുള്ള ദിവസമായിരുന്നു യുവാവിന്റെ ജനനം. അവന്‍ സ്വയം ഇട്ട പേരാണ് ചമന്‍ എന്നത്. എന്നാല്‍ ജന്മനാ രോഗബാധിതനായിരുന്നുവെന്നും യുവാവ് തന്റെ രണ്ടാമത്തെ പുത്രനാണെന്ന് അവകാശപ്പെടുന്ന ജ്വാല സെയ്‌നി പറഞ്ഞു. ഒരു ദിവസം ചമനെ കാണാതായി. 2009 ഫെബ്രുവരിയിലായിരുന്നു അത്. ഡിസംബറില്‍ ജ്വാല മകനെ അടുത്തുള്ള പള്ളിയില്‍ വച്ച് കണ്ടു. തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സുബ്ഹാന്‍ അലം എന്ന മുസ്ലിം യുവാവ് തടഞ്ഞു നിര്‍ത്തുകയും ഇത് അവരുടെ സഹോദരനാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഇരു വീട്ടുകാരും പോലിസിനെ സമീപിച്ചു. ഇരുവീട്ടുകാര്‍ക്കും കുട്ടിയുടെ അവകാശം നല്‍കി പോലിസ് തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു.അന്നു മുതല്‍ ആ യുവാവ് ഹിന്ദു കുടുംത്തിലെ ചമനും മുസ്ലിം കുടുംബത്തിലെ റിസ്വാനുമായി മാറുകയായിരുന്നു.

RELATED STORIES

Share it
Top