ഹിന്ദു മതവികാരം വ്രണപ്പെടുത്തി: സിനിമാ നിരൂപകന് പ്രവേശനവിലക്ക്

ഹൈദ്രാബാദ്: തെലുങ്ക് സിനിമ നിരൂപകന്‍ മഹേഷ് കാത്തിക്ക് ഹൈദരാബാദില്‍ പ്രവേശിക്കുന്നതിന് ആറു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി തെലങ്കാന പോലിസ്. നഗര നിവാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. രാമനൊരു ചതിയനാണെന്ന് വിശ്വസിക്കുന്നു. രാമനെക്കാള്‍ ഭേദം രാവണനാണ്. ഒരുപക്ഷേ സീത രാവണനെ വിവാഹം ചെയ്യുന്നതായിരുന്നു ഉചിതമെന്ന വിവാദപരമായ പ്രസ്താവനയാണ് മഹേഷ് കാത്തി നടത്തിയത്.സുരക്ഷ പരിഗണിച്ച് 1930ലെ ആന്റി സോഷ്യല്‍ ഹസാര്‍ഡസ് ആക്ട് പ്രകാരം ആറുമാസത്തേക്ക് ഹൈദരാബാദില്‍ പ്രവേശിക്കുന്നതിന് കാത്തിയെ വിലക്കിയതായി തെലങ്കാന ഡിജിപി മഹേന്ദര്‍ റെഡ്ഡി പറഞ്ഞു.
കഴിഞ്ഞ മാസമാണ് മഹേഷ് കാത്തിക്കെതിരെ ഹിന്ദു മത വിശ്വാസികള്‍ പോലിസില്‍ പരാതി നല്‍കിയത്. ഹിന്ദു മതവിശ്വാസികള്‍ ആരാധിക്കുന്ന രാമനെയും സീതയെയും ഒരു ടെലിവിഷന്‍ പരിപാടിയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിനെതിരെയാണ് വിശ്വാസികള്‍ പേരാതി നല്‍കിയത്.

RELATED STORIES

Share it
Top