ഹിന്ദു തീവ്രവാദികള്‍ക്കെല്ലാം ആര്‍എസ്എസ് ബന്ധം: ദിഗ്‌വിജയ് സിങ്‌

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പിടിക്കപ്പെടുന്ന ഹിന്ദു തീവ്രവാദികള്‍ ആര്‍എസ്എസുമായി ബന്ധമുള്ളവരാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിങ്. രാജ്യത്തെ നടുക്കിയ ബോംബ് സ്‌ഫോടന കേസുകളായ സംജോത എക്‌സ്പ്രസ്, മക്കാ മസ്ജിദ്, മലേഗാവ്, ദര്‍ഗാ ശരീഫ് തുടങ്ങിയവയില്‍ പിടിയിലായവര്‍ സംഘപരിവാര പ്രവര്‍ത്തകരാണ്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ പോലും ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം മുന്‍കാലങ്ങളില്‍ ആര്‍എസുഎസുമായി എന്തെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ട്.  താന്‍ ദിഗ്‌വിജയ് സിങ് ഹിന്ദു തീവ്രവാദം എന്ന പദപ്രയോഗം നടത്തിയതു ചില വാര്‍ത്താ ഏജന്‍സികള്‍ വിവാദമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു തീവ്രവാദം എന്നതിനേക്കാള്‍ സംഘി തീവ്രവാദമെന്ന പദാവലിയാണു താന്‍ പൊതുവായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമവും വിദ്വേഷവും അസഹിഷ്ണുതയുമാണു സംഘപരിവാരം പ്രചരിപ്പിക്കുന്നത്. മതങ്ങള്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top