ഹിന്ദു കൊല്ലപ്പെട്ടാല്‍ കൊലപാതകി മുസ്‌ലിം ആണെന്ന് ബിജെപി പറയുന്നു: മന്ത്രി

ചിക്കമാംഗ്ലൂര്‍: കര്‍ണാടകയില്‍ നടക്കുന്ന എല്ലാ ആക്രമങ്ങള്‍ക്കും വര്‍ഗീയതയുടെ നിറം കൊടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എപ്പോഴെല്ലാം ഹിന്ദു കൊല്ലപ്പെടുന്നവോ അപ്പൊഴെല്ലാം അത് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് ബിജെപി രംഗത്ത് വരും. കൊലപാതകി മുസ്‌ലിം ആണെന്നും അവര്‍ പറയും.ഇത്തരത്തില്‍ വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദക്ഷിണ കര്‍ണാടകയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇത്തരം പാര്‍ട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top