ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മതില്‍ ഇടിഞ്ഞു വീണ് അഞ്ച് ബൈക്കുകള്‍ തകര്‍ന്നുപെരുവ: ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സംരക്ഷണ മതില്‍ ഇടിഞ്ഞു വീണ് അഞ്ചു ബൈക്കുകള്‍ തകര്‍ന്നു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ഇന്നലെ രാത്രി ഏഴോടെ വെള്ളൂര്‍ പമ്പ് ഹൗസിനു സമീപം ഭാവന്‍സ് സ്‌കൂളിനു പുറകുവശം തേയേത്ത് ഭാഗത്തേക്കു പോവുന്ന വഴിയിലുള്ള മതിലാണ് ഇടിഞ്ഞത്. ഇതിനു സമീപത്തെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാക്കളുടേതായിരുന്നു ബൈക്കുകള്‍. കളി കഴിഞ്ഞ് ഇവര്‍ ബൈക്ക് എടുക്കാന്‍ എത്തുന്നതിനു ഏതാനും മിനിട്ടുകള്‍ക്കു മുമ്പായിരുന്നു അപകടം. 100 മീറ്ററോളം ദുരത്തില്‍ മതില്‍ ഇടിഞ്ഞുവീണു. 30 വര്‍ഷത്തോളം പഴക്കമുള്ള മതിലാണ് ഇടിഞ്ഞ് വീണത്.

RELATED STORIES

Share it
Top