ഹിന്ദുവെങ്കില്‍ സിദ്ധരാമയ്യ എന്തുകൊണ്ട് ബീഫ് കഴിക്കുന്നതിനെ പിന്തുണയ്ക്കുന്നു: ബീഫ് ഉപയോഗം അനുവദിക്കുന്നതിനെതിരേ യോഗി

ബെംഗളൂരു: കര്‍ണാടകയില്‍ ബീഫ് ഉപയോഗം അനുവദിക്കുന്നതിനെതിരേ യോഗി ആതിദ്യനാഥ് രംഗത്ത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്തുകൊണ്ടാണ് ബീഫ് കഴിക്കുന്നതിനേ പിന്തുണയ്ക്കുന്നതെന്നാണ് യോഗിയുടെ പ്രസ്താവന. ജനുവരിയില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യോഗി ആദിത്യനാഥ് കര്‍ണാടക മുഖ്യമന്ത്രിയ്‌ക്കെതിരേ രംഗത്തത്തെത്തിയിട്ടുള്ളത്.
ബെംഗളൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സിദ്ധരാമയയ്യയ്‌ക്കെതിരേയുള്ള പരാമര്‍ശം. സിദ്ധരാമയ്യ ഹിന്ദുവാണെന്ന് താന്‍ ഒരു റിപ്പോര്‍ട്ടില്‍ കണ്ടുവെന്നും എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ഹിന്ദുത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും യോഗി ആരോപിക്കുന്നു.

ഹിന്ദുത്വം ഒരു ജീവിത രീതിയാണെന്നും ഇത് ഏതെങ്കിലും മതവുമായോ സമുദായവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടുകിടക്കുന്നില്ലെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. ബീഫ് കഴിക്കുന്നതിനെ ഹിന്ദുത്വം അംഗീകരിക്കുന്നില്ലെന്നും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് ബീഫ് കഴിക്കുന്നതിന് അംഗീകരിക്കാനുള്ള അവകാശമുണ്ടോയെന്നും യോഗി ചോദിക്കുന്നു.

കര്‍ണാടകയില്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ ഗോവധത്തിനെതിരേ ബില്ല് കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. കോണ്‍ഗ്രസ് ജനങ്ങളെ മതത്തിന്റേയും പേരില്‍ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസിന്റെ അഴിമതിയും ഭിന്നിപ്പ് രാഷ്ട്രീയവും രാജ്യത്തിന് ബാധ്യതയാവുമെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു.

RELATED STORIES

Share it
Top