ഹിന്ദുമതത്തിന്റെ ഉടമസ്ഥാവകാശം ചിലര്‍ തോളിലേറ്റി നടക്കുന്നു: സ്പീക്കര്‍

പൊന്നാനി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതില്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്ത് ഹിന്ദു മതത്തിന്റെ ഉടമസ്ഥാവകാശം തോളിലേറ്റിയെന്ന മട്ടില്‍ അഭിപ്രായം പറയുന്ന ചില സുഹൃത്തുക്കളുടെ കോലാഹലങ്ങള്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നതെന്നും സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം അങ്ങേയറ്റം പ്രസക്തവും ചിന്തോദ്ദീപകവുമാണ്. ദൈവത്തില്‍ വിശ്വസിക്കാനും ആരാധിക്കുവാനുമുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നിരിക്കെ സ്ത്രീയായി പോയതുകൊണ്ട് മാത്രം നിഷേധിക്കുന്നതു ശരിയാണോയെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമായിരുന്നു സ്പീക്കറുടെ വിമര്‍ശനം.

RELATED STORIES

Share it
Top