'ഹിന്ദുപാകിസ്താന്‍' പരാമര്‍ശം: ശശി തരൂരിന്റെ ഓഫീസിനു നേരെ കരിഓയില്‍ പ്രയോഗം
ajay G.A.G2018-07-16T18:12:08+05:30

തിരുവനന്തപുരം : 'ഹിന്ദുപാകിസ്താന്‍' പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഓഫീസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു. തരൂര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ഇന്ത്യവിട്ട് പോകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തു. പാകിസ്താന് ഓഫീസ് എന്ന ബാനറും ഓഫിസിനു മുന്നില്‍ സ്ഥാപിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്തെത്തി കരിഓയില്‍ നീക്കി പരിസരം വൃത്തിയാക്കി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.