'ഹിന്ദുത്വ തീവ്രവാദികളുടെ കടന്നാക്രമണത്തെ ചെറുക്കണം'

കോഴിക്കോട്: “മീശ’ നോവലിനെതിരേ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുണ കടന്നാക്രമണത്തെ ചെറുക്കാന്‍ ജനാധിപത്യവാദികള്‍ ഒന്നടങ്കം അണിനിരക്കണമെന്നും എഴുത്തുകാരനൊപ്പം നിലകൊള്ളണമെന്നും ജനാധിപത്യവേദി യോഗത്തില്‍ അഭ്യര്‍ഥിച്ചു. നോവലിലെ അപ്രധാനമായ ഒരു കഥാപാത്രം നടത്തുന്ന സംഭാഷണത്തിന്റെ പേരില്‍ ഒരു കൃതിയെ കടന്നാക്രമിക്കുകയും എഴുത്തുകാരനും കുടുംബവും ഭീഷണി നേരിടുകയും ചെയ്യുന്ന അവസ്ഥ ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് പി കെ പ്രിയേഷ് കുമാര്‍,  കെ പി ചന്ദ്രന്‍, സി ലാല്‍ കിഷോര്‍, അജയഘോഷ്, എ മുഹമ്മദ് സലീം എന്നിവര്‍ പറഞ്ഞു.

RELATED STORIES

Share it
Top